Latest News

ഗര്‍ഭിണിയായ ഭാര്യയെയും മൂന്നു മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി

ഗര്‍ഭിണിയായ ഭാര്യയെയും മൂന്നു മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗര്‍ഭിണിയായ ഭാര്യയെയും മൂന്നു പെണ്‍മക്കളെയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഔട്ടര്‍ നോര്‍ത്ത് ഡല്‍ഹിയിലെ പ്രേംചന്ദ് പാര്‍ക്ക് മേഖലയില്‍ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.

27കാരിയായ അനിതയും അഞ്ചു, നാലു, മൂന്നു വയസുള്ള മൂന്നു പെണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്. അനിത രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവായ മുന്‍ചുന്‍ കേവത് ഒളിവില്‍ പോയതായി പോലിസ് അറിയിച്ചു.

ബന്ധുക്കളും അയല്‍വാസികളുമാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. ശ്വാസനാളം മുറിയുന്ന തരത്തിലുള്ള ആഴത്തിലുള്ള മുറിവുകളാണ് മൃതദേഹങ്ങളില്‍ ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ആണ്‍കുഞ്ഞ് ഇല്ലാത്തതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമാകാമെന്ന നിഗമനത്തിലാണ് പോലിസ്. ബിഹാറിലെ പട്‌ന സ്വദേശികളായ കുടുംബം കഴിഞ്ഞ രണ്ടു വര്‍ഷമായി ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. ആസാദ്പുര്‍ മണ്ഡിയില്‍ പച്ചക്കറി വ്യാപാരിയായിരുന്ന മുന്‍ചുന്‍ കേവതിനെതിരേ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു, പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it