Latest News

കെഎസ്ആര്‍ടിസിക്ക് 73.50 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് 73.50 കോടി രൂപ കൂടി അനുവദിച്ചു
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ വിഹിതമായാണ് തുക ലഭ്യമാക്കിയത്.

ഈ വര്‍ഷം ഇതുവരെ 1,399 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 530 കോടി രൂപയും അനുവദിച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചിരുന്ന 900 കോടി രൂപയാണ്. ഇതിന് പുറമെ 499 കോടി രൂപ അധികമായി നല്‍കിയെന്ന് ധനമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it