Latest News

ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്റലിജന്‍സ് മേധാവി അറസ്റ്റില്‍

ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്റലിജന്‍സ് മേധാവി അറസ്റ്റില്‍
X

കൊളംബോ: 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്റലിജന്‍സ് മേധാവിയെ അറസ്റ്റ് ചെയ്തു. മുന്‍ ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ സുരേഷ് സല്ലെയേയാണ് കഴിഞ്ഞ ദിവസം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഗൂഢാലോചന നടത്തി, അക്രമികള്‍ക്ക് സഹായങ്ങള്‍ നല്‍കി എന്നീ കാരണങ്ങളിലാണ് അറസ്റ്റ്. 2019ലെ ഈസ്റ്റര്‍ ബോംബാക്രമണത്തില്‍ 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 279 പേര്‍ കൊല്ലപ്പെട്ടിരുന്നു.

2024ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ ഈസ്റ്റര്‍ ബോംബാക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ഈ കേസില്‍ നടക്കുന്ന ആദ്യത്തെ ഉന്നത അറസ്റ്റാണിത്. 2019 ഏപ്രില്‍ 21ന് ഞായറാഴ്ചയാണ് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ, നെഗോംബോ, ബട്ടികലോവ എന്നീ നഗരങ്ങളിലെ ചര്‍ച്ചുകളേയും ആഡംബര ഹോട്ടലുകളേയും ലക്ഷ്യമിട്ട് ബോംബാക്രമണങ്ങളുണ്ടാകുന്നത്. ആക്രമണങ്ങളില്‍ 500 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയം രാജപക്‌സെക്ക് അനുകൂലമാക്കുന്നതിനുവേണ്ടി നടത്തിയ ആക്രമണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രാജപക്‌സെ പ്രസിഡന്റായതിനുശേഷം 2019ല്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വീസ്(എസ്‌ഐഎസ്)മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ച സുരേഷ് സല്ലെക്ക് ബോംബാക്രമണങ്ങളില്‍ പങ്കുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ സുരേഷ് സല്ലെ അത് നിഷേധിച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, സല്ലെക്ക് ആക്രമണം നടത്തിയവരുമായി ബന്ധമുണ്ടെന്നും, ആക്രമണം നടത്തുന്നതിനു മുന്‍പ് അവരെ കണ്ടിരുന്നുവെന്നും 2023ല്‍ ബ്രിട്ടനിലെ ചാനല്‍ 4 ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ അന്വേഷണം ആരംഭിച്ചത്.

Next Story

RELATED STORIES

Share it