Latest News

മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചതായി തെളിയിക്കുന്ന വീഡിയോ ഹാജരാക്കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണം; പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്

മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചതായി തെളിയിക്കുന്ന വീഡിയോ ഹാജരാക്കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണം; പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
X

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചതായി തെളിയിക്കുന്ന വീഡിയോ ഹാജരാക്കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണം സമ്മാനമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 'മന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് പറയുന്ന വീഡിയോ തെളിവായി ഹാജരാക്കിയാല്‍ നിങ്ങള്‍ക്കും നേടാം ഒരു പവന്‍ സ്വര്‍ണം' എന്നെഴുതിയ പോസ്റ്റര്‍ കോണ്‍ഗ്രസ് പുറത്തിറക്കി.

ഇതിനിടെ, മന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതായി ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടെത്താനായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സംഭവം റെയില്‍വേ സ്‌റ്റേഷനില്‍ നടന്നതിനാല്‍ റെയില്‍വേ പോലിസാണ് കേസ് അന്വേഷിക്കുന്നത്. മന്ത്രിയുടെ അടുത്തേക്ക് കറുത്ത തുണിയുമായി ഒരാള്‍ എത്തിയെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നെങ്കിലും, അത് മന്ത്രിയുടെ ഗണ്‍മാന്‍ ധരിച്ചിരുന്ന കരിനീല വസ്ത്രമാണെന്ന് പിന്നീട് വ്യക്തമായി. കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്തേക്ക് പോലും എത്തിയിട്ടില്ലെന്നും, സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ തിരക്കഥയാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മന്ത്രിയുടെ പരിക്ക് സംബന്ധിച്ചും വിവാദമുയര്‍ന്നു. കഴുത്ത് ഉളുക്കിയതിന് ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കെഎസ്‌യു നേതാക്കളുടെ വാദം. അതേസമയം, കെഎസ്‌യു മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന നിലപാടിലാണ് സിപിഎം.

Next Story

RELATED STORIES

Share it