Latest News

'പേ ഡേ സെയില്‍' ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

പേ ഡേ സെയില്‍ ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
X

ദുബയ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിമാസ 'പേ ഡേ സെയില്‍' ഓഫര്‍ അവതരിപ്പിച്ചു. ആഭ്യന്തരവും അന്താരാഷ്ട്രവുമായ ശൃംഖലകളില്‍ പ്രത്യേക കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന സെയില്‍ ഫെബ്രുവരി 26 മുതല്‍ പ്രാബല്യത്തില്‍ വരും.

ഗള്‍ഫ് മേഖലയിലെ യാത്രക്കാര്‍ക്ക് എഇഡി 323, ഒഎംആര്‍ 22.8, ബിഎച്ച്ഡി 47, ക്യുഎആര്‍ 468, കെഡബ്ലിയു 28, എസ്എആര്‍ 286 മുതല്‍ ലൈറ്റ് ഫെയറുകള്‍ (സീറോ ചെക്ക്ഇന്‍ ബാഗേജ് ഫെയര്‍) ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. ഈ പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകള്‍ 2026 മാര്‍ച്ച് ഒന്ന് വരെ എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.airindiaexpress.com, മൊബൈല്‍ ആപ്പ്, മറ്റു പ്രധാന ബുക്കിങ് ചാനലുകള്‍ എന്നിവ വഴി ബുക്ക് ചെയ്യാം. ഓഫര്‍ 2026 മാര്‍ച്ച് മൂന്ന് മുതല്‍ ഒക്ടോബര്‍ എട്ടു വരെയുള്ള ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്ക് ബാധകമാണ്. ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ 25 ശതമാനം വരെ കിഴിവ് ഉള്‍പ്പെടെ മികച്ച ലെഗ്‌റൂം, കോംപ്ലിമെന്ററി ഗൗര്‍മെര്‍ ഹോട്ട് മീല്‍സ്, അധിക ചെക്ക് ഇന്‍ ബാഗേജ് അലവന്‍സ്, എക്‌സ്പ്രസ് എഹെഡ് പ്രയോറിറ്റി സേവനങ്ങള്‍ എന്നിവയും സെയിലിന്റെ ഭാഗമായി ലഭ്യമാക്കുന്നുണ്ട്.

ടാറ്റാ ന്യൂപാസ് റിവാര്‍ഡ്‌സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് എയര്‍ലൈനിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും നടത്തുന്ന ബുക്കിംഗുകളില്‍ 300 രൂപ വരെ അധിക കിഴിവ് ലഭിക്കും. എയര്‍ലൈനിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയ 40ലധികം പുതിയ ബോയിങ് 7378 വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സീറ്റുകള്‍ ലഭ്യമാണ്. ലോഗിന്‍ ചെയ്ത അംഗങ്ങള്‍ക്ക് 'ഗൗര്‍മെര്‍' ഹോട്ട് മീല്‍സില്‍ 30 ശതമാനം വരെ കിഴിവ്, സ്റ്റാന്‍ഡേര്‍ഡ്, പ്രൈം സീറ്റ് തിരഞ്ഞെടുക്കല്‍ സൗകര്യം, 'എക്‌സ്പ്രസ് എഹെഡ്' പ്രയോറിറ്റി സേവനങ്ങള്‍, 10 കിലോ അധിക ചെക്ക് ഇന്‍ ബാഗേജ്, മൂന്ന് കിലോ അധിക കാരി ഓണ്‍ ബാഗേജ്, ഓരോ പര്‍ച്ചേസിലും എട്ടു ശതമാനം വരെ ന്യൂകോയിന്‍സ് എന്നിവയും ലഭിക്കും.

വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കായി പ്രത്യേക ഡിസ്‌കൗണ്ട് നിരക്കുകളും ആനുകൂല്യങ്ങളും വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭ്യമാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. കൂടുതല്‍ സൗകര്യത്തിനായി ഇഎംഐ, 'ബൈ നൗ, പേ ലേറ്റര്‍' ഉള്‍പ്പെടെയുള്ള ഫ്‌ലെക്‌സിബിള്‍ പേയ്‌മെന്റ് ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it