Latest News

വാഹന പരിശോധനയ്ക്കിടെ പോലിസുകാരന് നേരെ വധശ്രമം; എഎസ്‌ഐയ്ക്ക് ഗുരുതര പരിക്ക്

വാഹന പരിശോധനയ്ക്കിടെ പോലിസുകാരന് നേരെ വധശ്രമം; എഎസ്‌ഐയ്ക്ക് ഗുരുതര പരിക്ക്
X

കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലിസുകാരന് നേരെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനെയാണ് ആക്രമിച്ചത്. ഇടിച്ച ശേഷം ബോണറ്റില്‍ വീണ സന്തോഷ് കുമാറിനെയും കൊണ്ട് വാഹനം ഇരുപത് മീറ്ററോളം മുന്നോട്ട് നീങ്ങിയതായി പോലിസ് അറിയിച്ചു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.

മയക്കുമരുന്ന് വ്യാപനം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ പോലിസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കലൂര്‍ ശാസ്ത റോഡില്‍ വാഹന പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കൈകാണിച്ച് വാഹനം നിര്‍ത്താന്‍ ശ്രമിച്ചതോടെ ഡ്രൈവര്‍ പോലിസിന് നേരെ വാഹനം കുതിപ്പിക്കുകയായിരുന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it