പുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
![പുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി](https://www.thejasnews.com/h-upload/2022/08/08/199889-inara.jpg)
തിരുവനന്തപുരം: പ്രധാന അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം ഒഴുക്കി വിട്ട് റൂള്‍ കര്‍വ് കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു ദിവസം അണക്കെട്ടില്‍ പരമാവധി നിലനിര്‍ത്താവുന്ന ജലനിരപ്പാണ് റൂള്‍ ലെവല്‍ വഴി ശാസ്ത്രീയമായി നിശ്ചയിച്ചിട്ടുള്ളത്. നിയന്ത്രിത അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കിവിടുന്നത്. അണക്കെട്ടുകളില്‍ നിന്ന് ജലം ഒഴുക്കുന്നതുകൊണ്ട് തന്നെ നദികളില്‍ ഒഴുക്ക് ശക്തമായിരിക്കും.
അതിനാല്‍, യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാന്‍ പാടില്ല. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദിക്കരകളില്‍ താമസിക്കുന്നവരും അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവരും പെരിയാറിന്റെയും പമ്പയുടെയും കരകളിലുള്ളവരും ജാഗ്രത തുടരണം. കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ പ്രധാനപ്പെട്ട അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വരുന്ന ദിവസങ്ങളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തന്നെ തുടരാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT