Latest News

യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ഒന്‍പത് വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍

യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ഒന്‍പത് വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍
X

ഷാര്‍ജ: യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലെ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വിസ ലഭിക്കുമെന്ന് ഇന്ത്യന്‍ എമ്പസി അറിയിച്ചു. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിസ ഓണ്‍ അറൈവല്‍ ലഭ്യമായ വിമാനത്താവളങ്ങളുടെ എണ്ണം ഒന്‍പതായി. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലായിരുന്നു ഈ സംവിധാനം ഉണ്ടായിരുന്നത്.

ഇന്ത്യ സന്ദര്‍ശനത്തിന് മുന്‍പ് ഇ-വിസയോ റെഗുലര്‍ വിസയോ നേടിയിട്ടുള്ള യുഎഇ പൗരന്മാര്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ ലഭിക്കുക. ആദ്യമായി യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഇ-വിസ അല്ലെങ്കില്‍ റെഗുലര്‍ വിസ നേടണം. ബിസിനസ്, ടൂറിസം, കോണ്‍ഫറന്‍സ്, മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങി 60 ദിവസത്തില്‍ കവിയാത്ത സന്ദര്‍ശനങ്ങള്‍ക്കാണ് ഇത് ലഭിക്കുക. യാത്രക്കാരുടെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധിയും ആവശ്യമാണ്. വിസയുടെ കാലാവധി നീട്ടുകയോ മറ്റു വിസ വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യാന്‍ സാധിക്കില്ല.

എമിറാത്തി പൗരനും, അവരുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ പാകിസ്താനില്‍ ജനിച്ചവരോ അവിടെ സ്ഥിരതാമസക്കാരോ ആണെങ്കില്‍ ഈ സൗകര്യം ബാധകമല്ല. ഇതു സംബന്ധിച്ച വിസ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലോ നിന്ന് നേടണം.

Next Story

RELATED STORIES

Share it