- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക്‌സിന്‍ പരീക്ഷണം : വോളണ്ടിയര്‍മാരാകാന്‍ അവസരം

തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററില്‍ കൊവിഡ് വാക്സിന്‍ വോളന്റീയര്‍ ആകാന്‍ അവസരം. വാക്സിന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ 5000 വോളണ്ടിയര്‍മാരുടെ ലിസ്റ്റാണ് തയ്യാറാക്കുക. ഇതില്‍ നിന്നും ആവശ്യമുള്ളവരെ തെരഞ്ഞെടുക്കും. ഐസിഎംആറും, ബന്ധപ്പെട്ട റെഗുലേറ്ററി അതോറിറ്റിയും അംഗീകരിച്ച പ്രാരംഭ പഠനം വിജയകരമായി പൂര്‍ത്തീകരിച്ച പുതിയ വാക്സിനാണ് വോളണ്ടിയര്‍മാര്‍ക്ക് നല്‍കുക. കേരളത്തില്‍ നിന്നും വാക്സിന്‍ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഏകഗവേഷണ കേന്ദ്രമാണ് എംസിസി. പരീക്ഷണം നടത്താന്‍ ബിറാക് (ബയോ ടെക്നോളജി ഇന്‍ഡസ്ടറി റിസര്‍ച്ച് കൌണ്‍സിലിന്റെ ) അനുമതി എംസിക്ക് ലഭിച്ചിട്ടുണ്ട്. ജൂലായില്‍ പരീക്ഷണം ആരംഭിക്കും. ഗവേഷണത്തില്‍ പങ്കെടുക്കുന്നവര്‍ക്കു പുതുതായി വികസിപ്പിച്ച വാക്സിന്‍ നല്‍കും. വാക്സിനെടുത്തയാളെ നിരീക്ഷിച്ചു ബുദ്ധിമുട്ടുകളില്ലെന്നു ഉറപ്പു വരുത്തുകയും ചെയ്യും. 12 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു വേണ്ടിയുള്ള വാക്സിനാണ് പരീക്ഷിക്കുന്നത്. കാന്‍സര്‍ സെന്ററിലെ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷം കൊണ്ട് പരീക്ഷണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മൂന്നു ഘട്ട പരീക്ഷണത്തില്‍ രണ്ടു ഘട്ടത്തിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ബയോടെക്നോളജി വകുപ്പിന്റെ മിഷന്‍ കൊവിഡ് സുരാക്ഷാ പദ്ധതി പ്രകാരമാണ് പരീക്ഷണം.
കൊവിഡ് ബാധിച്ചവര്‍ക്കും, കൊവിഡ് ഭേദമായ വര്‍ക്കും, രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്കും പഠനത്തില്‍ പങ്കാളിയാകാന്‍ കഴിയില്ല.
എംസിസിയിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും മക്കള്‍ ഇതിന്റെ ആദ്യപടിയായി വാക്സിന്‍ വോളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള വ്യക്തികളും സംഘടനകളും 0490 -2399499 /04902399245 എന്ന നമ്പറില്‍ തിങ്കള്‍ - വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെ വിളിച്ചു രജിസ്റ്റര്‍ ചെയ്യണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















