Latest News

രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരേ ശിവസേന

രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരേ ശിവസേന
X

മുംബൈ: രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളായ സിബിഐയെയും ഇഡിയെയും ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ശിവസേന. ബിജെപി ഇതര പ്രതിപക്ഷപാര്‍ട്ടികളെ നിശ്ശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.

ബ്രിട്ടീഷ്ഭരണകാലത്തുപോലും ജനങ്ങള്‍ ഇത്രയേറെ ഭയപ്പെട്ടിരുന്നില്ല. ഇപ്പോള്‍ സമ്പന്നരായ രാഷ്ട്രീയക്കാരെയും വ്യവസായികളെയും ഇഡിയും സിബിഐയും വളഞ്ഞുപിടിക്കുകയാണ്. ഭരണകക്ഷി ഇത്തരം സംവിധാനങ്ങള്‍ പ്രതിപക്ഷകക്ഷികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉപയോഗിക്കുകയാണെന്ന് ഔദ്യോഗിക വാര്‍ത്താപത്രികയായ സാമ്‌നയില്‍ എഴുതിയ കുറിപ്പില്‍ ശിവസേന വ്യക്തമാക്കി.

മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ വസതിയിലേക്ക് ഇ ഡി കയറിയത് നിയമവിരുദ്ധമായ രീതിയിലാണെന്ന് മഹാരാഷ്ട്രപോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വലിയൊരു പറ്റം സുരക്ഷാസേനയാണ് ദേശ്മുഖിന്റെ വീട് വളഞ്ഞത്. അദ്ദേഹം ഒരു കൊള്ളക്കാരനാണെന്ന മട്ടിലാണ് പോലിസ് പെരുമാറിയത്. അവരുടെ പ്രവേശം നിയമവിരുദ്ധമാണെന്നും കുറിപ്പില്‍ പറയുന്നു.

ബാര്‍മുതലാളിമാരില്‍ നിന്ന് പണം ആവശ്യപ്പെട്ടുവെന്നാണ് ഇഡി പറയുന്നത്.

Next Story

RELATED STORIES

Share it