Latest News

ഉക്രെയ്‌നിന് കൂടുതല്‍ പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍; പിന്തുണയുമായി അമേരിക്കയും ജര്‍മനിയും

ഉക്രെയ്‌നിന് കൂടുതല്‍ പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍; പിന്തുണയുമായി അമേരിക്കയും ജര്‍മനിയും
X

കീവ്: റഷ്യയുമായുള്ള യുദ്ധത്തില്‍ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ യുഎസ് നിര്‍മ്മിത പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍ ലഭിച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു

റഷ്യന്‍ മിസൈല്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ ഏറ്റവും ഫലപ്രദമെന്നു കണക്കാക്കപ്പെടുന്ന പാട്രിയറ്റ് സംവിധാനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കണമെന്ന് സെലന്‍സ്‌കി കഴിഞ്ഞ മാസങ്ങളായി അമേരിക്കയോടും പാശ്ചാത്യരാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടുവരികയായിരുന്നു. ജര്‍മനിയാണ് ഏറ്റവും പുതിയ ഘട്ടത്തില്‍ പാട്രിയറ്റ് യൂണിറ്റുകള്‍ ഉക്രെയ്‌നിന് കൈമാറിയത്. ഇതോടൊപ്പം, അമേരിക്കയും രണ്ടു പാട്രിയറ്റ് യൂണിറ്റുകള്‍ ഉടന്‍ ജര്‍മനിയിലേക്ക് അയയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

റഷ്യന്‍ ആക്രമണങ്ങള്‍ക്ക് എതിരേ ഉക്രെയ്ന്‍ സൈന്യത്തിന് സഹായമായുള്ള വെടിക്കോപ്പുകളും പ്രതിരോധ സംവിധാനങ്ങളും നാറ്റോ അംഗരാജ്യങ്ങള്‍ നേരിട്ടോ അല്ലാതെയോ നിരന്തരം എത്തിച്ചുകൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it