മാളയില്‍ യുഡിഎഫിന് ഭീഷണി ഉയര്‍ത്തി വിമത ശല്യം
എട്ടാം വാര്‍ഡ് വടമ, അഞ്ചാം വാര്‍ഡ് ഗുരുതിപ്പാല, 14ാം വാര്‍ഡ് കാവനാട് എന്നീ വാര്‍ഡുകളിലാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുള്ളത്.
സലിം എരവത്തൂര്‍
മാള: മാള ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നും ഭരണം തിരിച്ച് പിടിക്കാനുള്ള യുഡിഎഫ് നീക്കങ്ങള്‍ക്ക് വിമതര്‍ ഭീഷണിയാവുന്നു. എട്ടാം വാര്‍ഡ് വടമ, അഞ്ചാം വാര്‍ഡ് ഗുരുതിപ്പാല, 14ാം വാര്‍ഡ് കാവനാട് എന്നീ വാര്‍ഡുകളിലാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുള്ളത്.
മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് വടമ വാര്‍ഡ് യുഡിഎഫ് ഘടക കക്ഷിയായ മുസ്ലിം ലീഗിന് ലഭിച്ചത്. ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നസീര്‍ നമ്പൂതിരിമഠം ആണ് ഇവിടെ ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥി എങ്കിലും കോണ്‍ഗ്രസ് നേതാവായ അലിക്കുഞ്ഞിയും മത്സര രംഗത്ത് വന്നതോടെ വിജയ പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കുകയാണ്. എല്‍ഡിഎഫിലെ ടി പി രവീന്ദ്രന് ആണ് ഇവിടെ മത്സരിക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവാണ്.
എട്ടാം വാര്‍ഡില്‍ യുഡിഎഫ് വോട്ട് ബാങ്കായ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് ആര്‍ക്ക് അനുകൂലമാകുമെന്നത് പ്രവചനാതീതമാണ്. അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍ മെംബര്‍ കൂടിയായ സി എല്‍ ബാബുവിനെതിരേ സജീവനാണ് വിമതനായി മത്സരിക്കുന്നത്. ഇവിടെയും എല്‍ഡിഎഫും ബിജെപിയും ശക്തമായ മത്സരമാണ് കാഴ്ച്ചവെക്കുന്നത്. 1ാ4ം വാര്‍ഡ് കുന്നത്തുകാട് മുന്‍ മെംബര്‍ ജോഷി കാഞ്ഞൂത്തറയാണ് വിമതനായി മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോഷി കാഞ്ഞൂത്തറയായിരിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. അവസാന നിമിഷം കൈപ്പത്തി ചിഹ്നം നിഷേധിച്ചതോടെ ജോഷി കാഞ്ഞൂത്തറ വിമതനായി തീര്‍ന്നു. ഇവിടെ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി സെന്‍സന്‍ അറക്കലാണ്. എല്‍ഡിഎഫ് ഘടക കക്ഷിയായ ഐഎന്‍എലിന് നല്കിയ സീറ്റാണ് കുന്നത്തുകാട്. 20 വാര്‍ഡുകളുള്ള മാള ഗ്രാമപ്പഞ്ചായത്തില്‍ നിലവില്‍ ഇടത് മുന്നണിയാണ് ഭരിക്കുന്നത്. ഒരു കാലത്ത് യുഡിഎഫ് കോട്ടയായിരുന്ന മാള ഗ്രാമപ്പഞ്ചായത്ത് ഭരണം തിരിച്ച് പിടിക്കാനുള്ള നീക്കങ്ങള്‍ക്ക് വിമത സ്ഥാനാര്‍ത്ഥികള്‍ ഭീഷണിയാകുമോ എന്ന ആശങ്ക യുഡിഎഫ് ക്യാംപില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.
RELATED STORIES
കൂട്ട മതംമാറ്റമെന്ന മുസ് ലിം വേട്ട; കോടതിക്ക് ആധാരം എക്സ് മുസ്...
16 Sep 2024 7:39 AM GMTനാലുവര്‍ഷമായിട്ടും ഉമര്‍ ഖാലിദ് ജയിലില്‍ തന്നെയാണ്|thejasnews
16 Sep 2024 7:27 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMTപ്രമുഖ നടന് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; ഹേമാ കമ്മിറ്റി...
16 Sep 2024 7:05 AM GMTഇടപ്പള്ളിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം,...
16 Sep 2024 5:37 AM GMT