വിശാഖപട്ടണത്ത് രണ്ട് വിദ്യാര്‍ഥികളെ കടലില്‍ കാണാതായി

വിശാഖപട്ടണം: വിശാഖപട്ടണത്ത് കോളജ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കടലില്‍ കാണാതായി. ഭീമിലി ബീച്ചില്‍ ഇന്ന് രാവിലെയാണ് സംഭവം. സായി, സൂര്യ എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്. കോളജിലെത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് ഏഴ് വിദ്യാര്‍ഥികളുടെ സംഘം ഭീമിലി ബീച്ചില്‍ പോയത്. ഇവരില്‍ നാലുപേര്‍ കടലില്‍ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ സൂര്യ എന്ന വിദ്യാര്‍ഥിയെ കാണാവുകയായിരുന്നു. സൂര്യയെ കണ്ടെത്താന്‍ സായി എന്ന വിദ്യാര്‍ഥി കടലിലേക്ക് ഇറങ്ങി.
എന്നാല്‍ പിന്നീട് സായിയെയും കടലില്‍ കാണാതായി. ഭയന്നുപോയ ബാക്കി വിദ്യാര്‍ഥികള്‍ ഉടന്‍ തന്നെ പോലിസില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ ഐഎന്‍എസ് കലിംഗ കപ്പലിലെ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ സ്ഥലത്തെത്തി കാണാതായ വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍, ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വിദ്യാര്‍ഥികള്‍ക്കായി നാവിക സേനാ ഹെലികോപ്ടറുകളും സ്പീഡ് ബോട്ടുകളും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT