Latest News

കല്ലമ്പലത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പ്രതികളെ തെളിവെടുപ്പ് കൊണ്ടുവന്നപ്പോള്‍ പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. പ്രതികള്‍ക്കെതിരേ തിരിഞ്ഞ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലിസ് പാടുപെട്ടു. ശക്തമായ പോലിസ് കാവലിയിരുന്നു പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

കല്ലമ്പലത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
X

ആറ്റിങ്ങല്‍: കല്ലമ്പലം മുത്താനയില്‍ ബന്ധു വീട്ടില്‍ കുളിക്കാന്‍ പോയ പെണ്‍കുട്ടിയെ കൈകാലുകള്‍ കെട്ടിയിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മാവിന്‍മൂട് ചരുവിള വീട്ടില്‍ സ്വദേശി സുരേഷ് ബാബു(52), ചെമ്മരുതി മുത്താന സ്വദേശി കുമാര്‍(35) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മുത്താനയിലെ വീട്ടിലെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി.

പ്രതികളെ തെളിവെടുപ്പ് കൊണ്ടുവന്നപ്പോള്‍ പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. പ്രതികള്‍ക്കെതിരേ തിരിഞ്ഞ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലിസ് പാടുപെട്ടു. ശക്തമായ പോലിസ് കാവലിയിരുന്നു പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. അതിനിടെ, പ്രതികളെ തിരിച്ചറിയാന്‍

22 വയസ്സുള്ള പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍, പ്രതികളെ തിരിച്ചറിഞ്ഞതോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടിക്ക് കൂടുതല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അയല്‍പക്കത്തെ ബന്ധു വീട്ടില്‍ കുളിക്കാന്‍ പോയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പീഡന ശ്രമത്തിനിടെ കുതറിമാറാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ തല ചുവരില്‍ അടിച്ചു. അടിയുടെ ആഘാതത്തില്‍ രക്തംവാര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ആ ദിവസം ബന്ധുവീട്ടില്‍ ആളുണ്ടായിരുന്നില്ല. വൈകിയിട്ടും വീട്ടിലേക്ക് മടങ്ങി വരാതിരുന്ന യുവതിയെ അന്വേഷിച്ചിറങ്ങിയ മാതാവാണ് കുളിമുറിയില്‍ രക്തം വാര്‍ന്നു അബോധാവസ്ഥയില്‍ കിടന്ന പെണ്‍കുട്ടിയെ കണ്ടത്.

മറ്റു പ്രതികള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Next Story

RELATED STORIES

Share it