കോഴിക്കോട് അറപ്പുഴയില്‍ കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരിനാഥിന്റെ(14) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ പുഴയില്‍നിന്ന് കണ്ടെത്തിയത്.

കോഴിക്കോട്: അറപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരിനാഥിന്റെ(14) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ പുഴയില്‍നിന്ന് കണ്ടെത്തിയത്. ശബരിനാഥിനൊപ്പം കാണാതായ അറപ്പുഴ പുനത്തില്‍ ഷാജിയുടെ മകന്‍ ഹരിനന്ദിനായുള്ള തിരച്ചില്‍ തുടരുകയാണ്.
ബന്ധുക്കളായ ശബരിനാഥും ഹരിനന്ദും വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് വീട്ടില്‍നിന്നിറങ്ങിയത്. കുടുംബശ്രീയുടെ പണം അടയ്ക്കാനാണ് ഇരുവരെയും വീട്ടുകാര്‍ പറഞ്ഞയച്ചത്. എന്നാല്‍ കുട്ടികള്‍ അറപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു.
ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചുവരാതിരുന്നതോടെയാണ് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ കുട്ടികള്‍ പുഴയില്‍ മീന്‍ പിടിച്ചിരുന്നത് കണ്ടവരുണ്ടായിരുന്നു. തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. പോലിസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMT