Latest News

ത്രിപുര: മുന്‍ഗണനാ വിഭാഗത്തിലെ 80 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമിഷന്‍

ത്രിപുര: മുന്‍ഗണനാ വിഭാഗത്തിലെ 80 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമിഷന്‍
X

അഗര്‍തല: ത്രിപുരയില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 80 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്റെ ചുരുങ്ങിയത് ഒരു ഡോസെങ്കിലും നല്‍കിക്കഴിഞ്ഞതായി ദേശീയ ആരോഗ്യ മിഷന്‍.

45നു മുകളില്‍ 98 ശതമാനം പേര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് നല്‍കി. 18-44 വയസ്സ് ഗ്രൂപ്പില്‍ 50 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. മുന്‍ഗണനാവിഭാഗത്തിലെ 80 ശതമാനം പേര്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്- നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഡോ. സിദ്ധാര്‍ത്ഥ് ശിവ് ജെയ്‌സ്വാല്‍ പറഞ്ഞു.

ജനുവരി 16ാം തിയ്യതിയാണ് വാക്‌സിനേഷന്‍ നടപടികള്‍ ഇന്ത്യയില്‍ ആരംഭിച്ചത്.

സംസ്ഥാനത്തെ 73 ശതമാനം ആരോഗ്യപ്രവര്‍ത്തകരും 56 ശതമാനം മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞു.

Next Story

RELATED STORIES

Share it