Latest News

ബിജെപി വിട്ട് തൃണമൂലിലെത്തിയ എംഎല്‍എയുടെ ഭക്ഷ്യനിര്‍മ്മാണ കമ്പനിക്ക് ഇഡി നോട്ടിസ്

കൊല്‍ക്കത്ത ആസ്ഥാനമായുള്ള രണ്ട് ചാനലുമായി സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത് എന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്

ബിജെപി വിട്ട് തൃണമൂലിലെത്തിയ എംഎല്‍എയുടെ ഭക്ഷ്യനിര്‍മ്മാണ കമ്പനിക്ക് ഇഡി നോട്ടിസ്
X

ന്യൂഡല്‍ഹി:ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ എംഎല്‍എയുടെ ഭക്ഷ്യനിര്‍മാണ സ്ഥാപനത്തിന് ഇഡി നോട്ടിസ്.തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൃഷ്ണ കല്യാണിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യനിര്‍മാണ സ്ഥാപനമായ 'കല്യാണി സോള്‍വെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്കാണ് ഇഡി നോട്ടിസ് നല്‍കിയിരിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള രണ്ട് ചാനലുമായി സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത് എന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ കമ്പനിയും കൊല്‍ക്കത്ത ആസ്ഥാനമായുള്ള രണ്ട് ചാനലുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.2002ല്‍ സ്ഥാപിതമായ ഭക്ഷ്യനിര്‍മ്മാണ സ്ഥാപനമായ കല്യാണി സോള്‍വെക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയായ കല്യാണി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ റായ്ഗഞ്ചില്‍നിന്ന് മല്‍സരിച്ചെങ്കിലും നിയമസഭയില്‍ നിന്ന് രാജിവെക്കാതെ തൃണമൂലിലേക്ക് കൂറുമാറി.പിന്നാലെ, തൃണമൂലിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായി അദ്ദേഹത്തെ നിയമിച്ചിരുന്നു.


Next Story

RELATED STORIES

Share it