Latest News

നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു; മൃതദേഹം വനത്തില്‍ കുഴിച്ചിട്ടു

നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു; മൃതദേഹം വനത്തില്‍ കുഴിച്ചിട്ടു
X

ഇടുക്കി: നായാട്ടിനിടെ കാടിനുള്ളില്‍ വെടിയേറ്റുമരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കൂടെയുണ്ടായിരുന്നവര്‍ വനത്തില്‍ കുഴിച്ചിട്ടു. ഇടുക്കി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനാണ് മരിച്ചത്. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ കീഴടങ്ങി. മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി. തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം പോതമേട് വനത്തില്‍ കുഴിച്ചിടുകയായിരുന്നു.

കഴിഞ്ഞ മാസം 28 മുതലാണ് മഹേന്ദ്രനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ രാജാക്കാട് പോലിസില്‍ പരാതി നല്‍കി. പോലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മഹേന്ദ്രന്‍ നായാട്ടിന് പോയതാണെന്ന വിവരം ലഭിച്ചത്. ഇതിന് പിന്നാലെ മഹേന്ദ്രനൊപ്പമുണ്ടായിരുന്ന കുഞ്ചിത്തണ്ണി സ്വദേശികളായ രണ്ടുപേര്‍ പോലിസില്‍ കീഴടങ്ങി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് കുഴിച്ചിട്ടതിന്റെ ലക്ഷണങ്ങളുണ്ട്. മണ്ണുമാറ്റി പരിശോധിച്ചതിന് ശേഷമേ സംഭവം സ്ഥിരീകരിക്കാനാകൂവെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it