പെരിന്തല്‍മണ്ണയില്‍ ഓട്ടോയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പാതായ്ക്കര കാര്‍ഗിലില്‍ പരേതനായ താണിക്കുന്നത്ത് വേലായുധന്റെ മകന്‍ ജിഷ്ണു(23) ആണ് മരിച്ചത്.
BY SRF22 April 2021 5:17 AM GMT

X
പ്രതീകാത്മക ചിത്രം
SRF22 April 2021 5:17 AM GMT
പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ മനഴി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവ് മരിച്ചു. പാതായ്ക്കര കാര്‍ഗിലില്‍ പരേതനായ താണിക്കുന്നത്ത് വേലായുധന്റെ മകന്‍ ജിഷ്ണു(23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മണ്ണാര്‍ക്കാട് പൊന്നേംകാട്ടില്‍ ഷഹലിനെ പരിക്കുകളോടെ മൗലാന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന ഇരുവരും സഞ്ചരിച്ച ബുള്ളറ്റും എതിര്‍ദിശയില്‍ വന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതരയോടെ ജിഷ്ണു മരിച്ചു. ജിഷ്ണുവിന്റെ മാതാവ്: പദ്മാവതി. സഹോദരന്‍: വിഷ്ണു.
Next Story
RELATED STORIES
അര്‍ജന്റീനയുമായുള്ള ലോകകപ്പ് യോഗ്യതാ മല്‍സരത്തിന് തയ്യാറല്ല; ബ്രസീല്‍
11 Aug 2022 7:40 AM GMTയുവേഫാ സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്
11 Aug 2022 6:21 AM GMTസേവ് ദി ഡേറ്റ്; ബാലണ്‍ ഡിയോര്‍ പ്രഖ്യാപനം ഒക്ടോബര്‍ 17ന്
10 Aug 2022 5:43 PM GMTഅത്ലറ്റിക്കോ മാഡ്രിഡ് സ്ക്വാഡില്‍ നിന്ന് ഗ്രീസ്മാന് പുറത്ത്
10 Aug 2022 5:24 PM GMTചിലിയുടെ റെക്കോഡ് ഗോള്‍ സ്കോറര്‍ സാഞ്ചസ് മാര്സിലെയില്
10 Aug 2022 4:10 PM GMTമെംഫിസ് ഡിപ്പേയെ ബാഴ്സ റിലീസ് ചെയ്യും
10 Aug 2022 3:10 PM GMT