Latest News

റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോട്ടക്കല്‍ ആട്ടീരി വടക്കേതില്‍ അഹമ്മദിന്റെ മകന്‍ മുഹമ്മദ് മുസമ്മില്‍ (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം ഉണ്ടായത്.

റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
X

വേങ്ങര: കണ്ണമംഗലം ചെങ്ങാനി റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ ഉല്ലാസത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോട്ടക്കല്‍ ആട്ടീരി വടക്കേതില്‍ അഹമ്മദിന്റെ മകന്‍ മുഹമ്മദ് മുസമ്മില്‍ (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം ഉണ്ടായത്.

വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് കൂട്ടുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പുറത്തെത്തിച്ച് കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടക്കല്‍ ഗവ.രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഉമ്മാച്ചു. സഹോദരി: മുഹ്‌സിന.

Next Story

RELATED STORIES

Share it