Latest News

സൗദി ദേശീയ ദിനത്തില്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സൗദി ദേശീയ ദിനത്തില്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
X

ദമ്മാം: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സോഷ്യല്‍ ഫോറം സൗദിയില്‍ നടത്തിവരുന്ന ജനസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ഗാമ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

കൊവിഡിനെ പിടിച്ചു കെട്ടുന്നതില്‍ ലോകത്തു തന്നെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ചത് സൗദി ഭരണകൂടത്തിന് ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും സ്വദേശികളെ പോലെത്തന്നെ വിദേശികള്‍ക്കും നിരവധി സേവനങ്ങള്‍ ഭരണകൂടം നല്‍കിയതായും സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

രക്തദാന ക്യാമ്പിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി വി.എം നാസര്‍ പട്ടാമ്പി, ഷാനവാസ് കൊല്ലം, നാസര്‍ ഒറ്റപ്പാലം, സുബൈര്‍ നാറാത്ത് എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണി വരെ നീണ്ടു നിന്ന ക്യാമ്പില്‍ നിരവധി പേര്‍ രക്തദാനം നടത്തി.

Next Story

RELATED STORIES

Share it