ഫുട്ബോള്‍ മല്‍സരത്തിനിടെ റഫറി കുഴഞ്ഞ് വീണ് മരിച്ചു
ജില്ലാ ഫുട്ബോള്‍ അസോസിയേഷന് മുന്‍ ജില്ലാ എക്സിക്യൂട്ടിവ് മെമ്പറും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും (റിട്ടയേര്‍ഡ്) ആയിരുന്ന അരീക്കോട് തെരട്ടമ്മല്‍ ഇ ഖാലിദ് (60) ആണ് മരിച്ചത്.
അരീക്കോട്: ഫുട്ബോള്‍ മല്‍സരത്തിനിടെ റഫറി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് മുന്‍ ജില്ലാ എക്സിക്യൂട്ടിവ് മെമ്പറും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും (റിട്ടയേര്‍ഡ്) ആയിരുന്ന അരീക്കോട് തെരട്ടമ്മല്‍ ഇ ഖാലിദ് (60) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പഴയ കാല ഫുട്ബോള്‍ മല്സരങ്ങളില്നിരവധി തവണ റഫറിയായി സേവനം അനുഷ്ടിച്ചിരുന്നു.
തെരട്ടമ്മലില്‍ ടിഎസ്എ അക്കാദമി ലീഗ് മത്സരം റഫറിയായി നിയന്ത്രിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്ഥാന പോലിസ് ഫുട്ബോള്‍ മത്സരങ്ങള്‍, സിബിഎസ്സി സ്കൂള്‍ സംസ്ഥാനമത്സരങ്ങള്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി മത്സരങ്ങള്‍, മിനി ഗെയിംസ് തുടങ്ങി നിരവധി മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ഇ ഖാലിദ് ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറെ സുപരിചിതനാണ്. മലപ്പുറം ജില്ലാ ലീഗ് മത്സരങ്ങള്‍ ഏറ്റവുമധികം നിയന്ത്രിച്ചിട്ടുള്ള റഫറിമാരില്‍ ഒരാളാണ് അദ്ദേഹം.
തെരട്ടമ്മല്‍ ഫുട്ബോള്‍ അക്കാദമിയുടെ സജീവ സംഘാടകനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ: സെല്‍മാബി. മക്കള്‍: റാഷിദ, മുഹമ്മദ് ബാബു റോഷന്.
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMT