Latest News

പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ജനമഹാ സമ്മേളനം സെപ്തംബര്‍ 17ലേക്ക് മാറ്റി

പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ജനമഹാ സമ്മേളനം സെപ്തംബര്‍ 17ലേക്ക് മാറ്റി
X

കോഴിക്കോട്: കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ സേവ് ദി റിപബ്ലിക് ദേശീയ കാംപയിന്റെ ഭാഗമായി ആഗസ്റ്റ് 6ന് കോഴിക്കോട് നടത്താന്‍ തീരുമാനിച്ചിരുന്ന ജനമഹാസമ്മേളനം സെപ്തംബര്‍ 17ലേക്ക് നീട്ടിവച്ചതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അറിയിച്ചു.

സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരികയാണ്. വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏരിയാ സമ്മേളനങ്ങള്‍, എക്‌സിബിഷന്‍, ഗൃഹസമ്പര്‍ക്കം, വാഹന ജാഥ എന്നിവ നടത്തുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it