Latest News

തബ്‌ലീഗ് സമ്മേളനത്തെ വിമര്‍ശിച്ച മാധ്യമങ്ങള്‍ കുംഭമേളയോട് നിശബ്ദത പാലിക്കുന്നു'; വിമര്‍ശനവുമായി പാര്‍വ്വതി തിരുവോത്ത്

തബ്‌ലീഗ് സമ്മേളനത്തെ വിമര്‍ശിച്ച മാധ്യമങ്ങള്‍ കുംഭമേളയോട് നിശബ്ദത പാലിക്കുന്നു; വിമര്‍ശനവുമായി പാര്‍വ്വതി തിരുവോത്ത്
X
കോഴിക്കോട്: തബ്‌ലീഗ് സമ്മേളനത്തെ വിമര്‍ശിച്ച മാധ്യമങ്ങള്‍ കുംഭമേളയോട് നിശബ്ദത പാലിക്കുന്നതില്‍ വിമര്‍ശനവുമായി പ്രമുഖ താരം പാര്‍വ്വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം വിമര്‍ശനം അറിയിച്ചത്.


മുഖ്യധാര മാധ്യമങ്ങളുടെ ഈ വിവേചനത്തെ നാല് സ്‌റ്റോറികളിലൂടെയാണ് പാര്‍വ്വതി വിമര്‍ശിക്കുന്നത്. 'കുംഭമേള തബ്‌ലീഗ് എന്നിവയെ കുറിച്ചുള്ള കമന്ററി കാണുക. ഓ വെയിറ്റ്, കമന്ററിയില്ല , മൗനം മാത്രം' എന്നാണ് കുംഭമേളയില്‍ നൂറിലധികം ഭക്തര്‍ക്ക് കൊവിഡ് ബാധിച്ചു എന്ന വാര്‍ത്തക്കൊപ്പം പാര്‍വ്വതി പങ്കുവെച്ചത്. കുംഭമേളയെയും തബ്‌ലീഗ് സമ്മേളനത്തെയും താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ കുറിച്ചുള്ള വാര്‍ത്തയും പാര്‍വ്വതി പങ്കുവെച്ചിട്ടുണ്ട്. മര്‍ക്കസിലെ പോലെയല്ല, കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് രോഗം ആര്‍ക്കും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി തീരത്ഥ് സിംഗ് റാവത്തിന്റെ വിവാദ പരാമര്‍ശം.




Next Story

RELATED STORIES

Share it