Latest News

കാസര്‍കോട്ട് പള്ളിമുറ്റത്ത് നിര്‍ത്തിയിട്ട ഇമാമിന്റെ ബൈക്ക് കത്തി നശിച്ച നിലയില്‍

ബന്തടുക്ക ടൗണിലുള്ള നിസ്‌കാരപള്ളിയുടെ മുറ്റത്ത് നിര്‍ത്തിയിട്ട മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സിനാന്‍ അസ്ഹരിയുടെ ബൈക്ക് ആണ് ഞായാറാഴ്ച രാവിലെയോടെ കത്തിനശിച്ച നിലയില്‍ കണ്ടത്.

കാസര്‍കോട്ട് പള്ളിമുറ്റത്ത് നിര്‍ത്തിയിട്ട ഇമാമിന്റെ ബൈക്ക് കത്തി നശിച്ച നിലയില്‍
X

കാസര്‍കോട്ട്: പള്ളിമുറ്റത്ത് നിര്‍ത്തിയിട്ട ഇമാമിന്റെ ബുള്ളറ്റ് ബൈക്ക് കത്തിനശിച്ച നിലയില്‍. ബന്തടുക്ക ടൗണിലുള്ള നിസ്‌കാരപള്ളിയുടെ മുറ്റത്ത് നിര്‍ത്തിയിട്ട മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സിനാന്‍ അസ്ഹരിയുടെ ബൈക്ക് ആണ് ഞായാറാഴ്ച രാവിലെയോടെ കത്തിനശിച്ച നിലയില്‍ കണ്ടത്.

ഒന്നര മാസം മുമ്പാണ് സിനാന്‍ അസ്ഹരി ജോലിക്കായി ഇവിടെ എത്തിയത്. പള്ളിയുടെ കോംപൗണ്ടില്‍ തന്നെയാണ് ഇദ്ദേഹം സ്ഥിരമായി വാഹനം നിര്‍ത്തിയിട്ടത്. കഴിഞ്ഞ ദിവസം പള്ളി അടച്ച് റൂമില്‍ കിടന്നുറങ്ങിയതായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.

വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് സ്ഥലം സന്ദര്‍ശിച്ച് ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it