Latest News

പൂന്തുറയില്‍ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പൂന്തുറയില്‍ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
X

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ തിങ്കളാഴ്ച വളളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശി ഡേവിസന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഷെവരിയാര്‍, ജോസഫ് എന്നിവര്‍ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുന്നു.

തിങ്കളാഴ്ചയാണ് രാത്രിയാണ് മല്‍സ്യബന്ധനത്തിനു പോയ വള്ളം കരയ്ക്കടുപ്പിക്കാന്‍ പോകുമ്പോല്‍ മറഞ്ഞ് അപകടം പറ്റിയത്. ആകെ പത്ത് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേരെ കാണാതായി. അതില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it