പൊന്നാനിയിലെ ആര്‍എസ്എസിന്റെ ശക്തി കേന്ദ്രത്തില്‍ വാളുകള്‍ കണ്ടെത്തിയ സംഭവം; സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ
ശാഖകള്‍ നടക്കുന്ന ആര്‍എസ്എസിന്റെ മുഴുവന്‍ സ്ഥലങ്ങളും റെയ്ഡ് ചെയ്യുകയും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

പൊന്നാനി: കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള ബജാജ് ഷോറൂമിന്റെ അടുത്ത് നിന്നും പത്തിലധികം വടിവാളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണത്തിന് ഉന്നതതല ടീമിനെ പ്രഖ്യാപിക്കണമെന്നും എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ ഇരുളിന്‍ മറവില്‍ ഒളിഞ്ഞിരിക്കുന്നു. പൊന്നാനിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം വാളുകള്‍ ഒരു സ്ഥലത്തു നിന്നും കണ്ടെത്തുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മീന്‍ ഷെഡ് കത്തിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിച്ചതും ശബരിമല വിഷയത്തില്‍ യാത്രചെയ്തിരുന്ന ഹജ്ജ് കഴിഞ്ഞു വരുന്ന ദമ്പതികളെ ആക്രമിച്ചതും വാഹനങ്ങള്‍ക്ക് നേരെ നിരന്തരം അക്രമങ്ങള്‍ നടത്തിയതും ശബരിമല വിഷയത്തില്‍ പോലിസിന് നേരെയുള്ള ആക്രമണത്തില്‍ ഒരു സബ് ഇന്‍സ്‌പെക്ടറുടെ കൈ അടിച്ചു ഒടിച്ചതും ഇത്തരം വിഷയങ്ങളില്‍ പോലിസ് കാര്യമായ നടപടികള്‍ എടുത്തിട്ടില്ല. ഇപ്പോള്‍ ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായ കോട്ടത്തറ പ്രദേശത്തുനിന്നും നിരവധിവടിവാളുകള്‍ കണ്ടെത്തിയിരിക്കുന്നു.
ശാഖകള്‍ നടക്കുന്ന ആര്‍എസ്എസിന്റെ മുഴുവന്‍ സ്ഥലങ്ങളും റെയ്ഡ് ചെയ്യുകയും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക്...
26 May 2023 2:18 PM GMT