Latest News

സാമൂഹിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമായ കെ ശാരദാമണി അന്തരിച്ചു

സാമൂഹിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമായ കെ ശാരദാമണി അന്തരിച്ചു
X

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരിയും സാമൂഹിക ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ കെ ശാരദാമണി അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചാണ് അന്ത്യം.

ദില്ലിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്ത് നിരവധി പ്രൊജക്റ്റുകള്‍ക്ക് നേതൃത്വം നല്‍കി.

കൊല്ലത്ത് ജനിച്ച ശാരദാമണി തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. പിന്നീട് ഫ്രഞ്ച് നരവംശ ശാസ്ത്രജ്ഞന്‍ ലൂയിദ്യുമോയുടെ കൂടെ ഗവേഷണം നടത്തി പിഎച്ച്ഡി നേടി.

ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എമര്‍ജന്‍സ് ഓഫ് സ്ലേവ് കാസ്റ്റ്; പുലയാസ് ഓഫ് കേരള, ഡിവൈഡഡ് പുവര്‍, ഫില്ലങ് ദി റൈസ് ബൗള്‍-എ സ്റ്റഡി ഓഫ് വിമന്‍ ഇന്‍ പാഡി കള്‍ട്ടിവേഷന്‍ ഇന്‍ കേരള, മെട്രിലിനി ട്രാന്‍സ്‌ഫോംഡ്, ഫാമിലി, ലോ ആന്റ് ഐഡിയോളജി ഇന്‍ ട്വന്റിത്ത് സെന്‍ജ്വറി ട്രാവന്‍കോര്‍ തുടങ്ങിയവയാണ് പ്രശസ്ത ഗ്രന്ഥങ്ങള്‍.

പ്രശസ്ത എഴുത്തുകാരനും ജനയുഗം സ്ഥാപക പത്രാധിപരുമായിരുന്ന പരേതനായ എന്‍ ഗോപിനാഥന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍ ആശ, അരുണിമ.

Next Story

RELATED STORIES

Share it