Latest News

സ്‌കൂള്‍ ഹോസ്റ്റലില്‍ ലൈംഗികപീഡനം; ആറുവിദ്യാര്‍ഥികളും വാര്‍ഡനും പ്രതികള്‍

സ്‌കൂള്‍ ഹോസ്റ്റലില്‍ ലൈംഗികപീഡനം; ആറുവിദ്യാര്‍ഥികളും വാര്‍ഡനും പ്രതികള്‍
X

ബെംഗളൂരു: പത്താം ക്ലാസ് വിദ്യാര്‍ഥിയെ ബലാല്‍സംഘം ചെയ്ത കേസില്‍ സീനിയര്‍ വിദ്യാര്‍ഥികളും ഹോസ്റ്റല്‍ വാര്‍ഡനും കുടുങ്ങി. ഇലക്ട്രോണിക്‌സ് സിറ്റിക്ക് സമീപമുള്ള സ്വകാര്യ റെസിഡന്‍ഷ്യല്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂളിലെ ഹോസ്റ്റലിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത വാര്‍ഡനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളായ ആറു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഹോസ്റ്റലില്‍ തുടരാനും, പോലിസ് അനുമതിയില്ലാതെ പുറത്തുപോകരുതെന്നും കോടതി നിര്‍ദേശം നല്‍കി.

കേസില്‍ പന്ത്രണ്ടാം ക്ലാസിലെ മൂന്നുവിദ്യാര്‍ഥികളും, പതിനൊന്നാം ക്ലാസുകാരനും, പത്താം ക്ലാസിലെ രണ്ടുവിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും, രാത്രി മുറിയില്‍ അതിക്രമിച്ച് കയറി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന പ്രധാന കുറ്റം. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള 15 വയസ്സുകാരനായ വിദ്യാര്‍ഥിക്കാണ് ഈ ദുരനുഭവം നേരിട്ടത്. പിതാവിനോട് ഫോണ്‍ വഴി സംഭവങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് കേസ് പുറത്തുവന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും വാര്‍ഡനോ പ്രിന്‍സിപ്പലോ നടപടിയെടുത്തില്ലെന്നും, മറിച്ച് പ്രതികള്‍ക്ക് പ്രോല്‍സാഹനം നല്‍കിയിരുന്നുവെന്നുമാണ് വിദ്യാര്‍ഥിയുടെ പിതാവിന്റെ ആരോപണം. സെപ്റ്റംബര്‍ 3 മുതല്‍ 6 വരെ പല ദിവസങ്ങളിലും കുട്ടിയെ നഗ്‌നനായി നൃത്തം ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുകയും, നിര്‍ത്തിയപ്പോള്‍ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സ്റ്റീല്‍ ഹാംഗറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിച്ചതായും, മേല്‍ ചൂടുവെള്ളം ഒഴിച്ചതായും പിതാവ് പോലിസിനോട് പറഞ്ഞു. വാര്‍ഡന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പ്രിന്‍സിപ്പലിനോട് പരാതിപ്പെടാന്‍ മറ്റു ചില സഹപാഠികള്‍ സഹായിച്ചതിന് ഹോസ്റ്റല്‍ വാര്‍ഡന്‍ 15 കാരനോട് ദേഷ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പ്രതികളായ വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും പോലിസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.



Next Story

RELATED STORIES

Share it