തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി ശശി തരൂര്‍. നരേന്ദ്രമോദി തന്നെ മത്സരിച്ചാലും താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് മത്സരിക്കാന്‍ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. രണ്ട് സാധ്യത ഉണ്ടായിരുന്നു. പാര്‍ലമെന്റ് വേണോ മറ്റേതെങ്കിലും തെരെഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തി. പാര്‍ട്ടി തീരുമാനിച്ചാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ മൂന്ന് വിധത്തില്‍ തിരെഞ്ഞെടുപ്പുണ്ട്. പല സമയങ്ങളിലാണ് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍. ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കും. അപ്പോഴത്തെ സാഹചര്യം നോക്കി തീരുമാനിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങാതെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ കേന്ദ്രീകരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളെ തള്ളിയാണ് ശശി തരൂര്‍ ഇപ്പോള്‍ തന്റെ ഭാവി പദ്ധതി വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണ കുമ്മനം രാജശേഖരനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ ശശി തരൂരിനായിരുന്നു വിജയം. ശശി തരൂര്‍ 41.19 ശതമാനം വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ കുമ്മനം രാജശേഖരന്‍ 31.3 ശതമാനം വോട്ടാണ് നേടിയത്. മൂന്നാമതെത്തിയ സിപിഐയുടെ സി ദിവാകരന്‍ 25.6 ശതമാനം വോട്ടാണ് നേടിയത്.
RELATED STORIES
സിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMTമദീനാ ഗവര്‍ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMT