Latest News

ദേശീയപാത പാലച്ചിറമാട് പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചു

ദേശീയപാത പാലച്ചിറമാട് പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചു
X

മലപ്പുറം: ദേശീയപാതയില്‍ മലപ്പുറം കോട്ടയ്ക്കലിന് സമീപം എടരിക്കോട് പാലച്ചിറമാട് ഗുഡ്‌സ് പിക്കപ്പ് വാന്‍ ഓട്ടോയിലിടിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചു. കാടാമ്പുഴ സ്വദേശിയായ വലിയപീടിയേക്കാള്‍ സയ്യിദ് സലാഹുദ്ദീന്‍ തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് ഷംവീന്‍ (7) ആണ് മരിച്ചത്.

സ്വലാഹുദ്ദീന്‍ തങ്ങള്‍, ഭാര്യ സൈദാ ബീവി, അബ്ദുറഹ്മാന്‍ തങ്ങള്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കോട്ടക്കല്‍ പോലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.

Next Story

RELATED STORIES

Share it