Latest News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു
X
ന്യൂഡല്‍ഹി: മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഡി. വിജയമോഹന്‍ (65) അന്തരിച്ചു. കൊവിഡ് ഭേദമായതിനു ശേഷം മറ്റ് രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വിജയമോഹന്‍ 1978 മുതല്‍ മലയാള മനോരമയില്‍ ജോലി ചെയ്യുന്നു. കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്റെ ഫെല്ലോഷിപ്പില്‍ ഇംഗ്ലണ്ടില്‍ പത്രപ്രവര്‍ത്തനത്തില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി 23 വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.


കേരള പ്രസ് അക്കാദമിയുടെ വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് (1986), തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാര്‍ഡ്(1987), മലയാള മനോരമ ചീഫ് എഡിറ്ററുടെ സ്വര്‍ണ മെഡല്‍(1990), വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് കേരള സര്‍ക്കാറിന്റെ അവാര്‍ഡ്, (2004), പി കെ പരമേശ്വരന്‍ നായര്‍ അവാര്‍ഡ് (2007) എന്നിവ ലഭിച്ചിരുന്നു.




Next Story

RELATED STORIES

Share it