Latest News

ഭഗവാന്‍ ശിവന്റെ അവതാരമാണെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു; സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍

ഭഗവാന്‍ ശിവന്റെ അവതാരമാണെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു; സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍
X

മുംബൈ: യുവതിയെ പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘറിലെ ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പൂനെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

2023-ല്‍ ഫെയ്സ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. പിന്നീട് പ്രതി പൂനെയിലെത്തി യുവതിയുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന്

തുടര്‍ന്ന് താന്‍ ഭഗവാന്‍ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാര്‍വതിയാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ മേയ് മാസത്തില്‍ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ മറ്റൊരു ആള്‍ദൈവം ക്യാപ്റ്റന്‍ ഖരാത്തിനെ പീഡനക്കേസില്‍ പോലിസ് അറസ്റ്റ്ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ കണ്ടതോടെയാണ് യുവതി ഋഷികേശ് വൈദ്യക്കെതിരേ പരാതി നല്‍കാനായി മുന്നോട്ടുവന്നതെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it