Latest News

കോതി മാലിന്യപ്ലാന്റിനെതിരേ എസ്ഡിപിഐ റാലി ഡിസംബര്‍ നാലിന്

കോതി മാലിന്യപ്ലാന്റിനെതിരേ എസ്ഡിപിഐ റാലി ഡിസംബര്‍ നാലിന്
X

കോഴിക്കോട്: പള്ളിക്കണ്ടി കോതിയില്‍ മാലിന്യപ്ലാന്റിനെതിരേ സമരം ചെയ്യുന്ന നാട്ടുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി റാലി നടത്തും. ഡിസംബര്‍ നാലിന് വൈകീട്ട് നാല് മണിക്ക് പള്ളിക്കണ്ടിയിലാണ് ഐക്യദാര്‍ഢ്യ റാലിയും പ്രതിഷേധ സംഗമവും നടത്തുക.

വൈകീട്ട് 4ന് മുഹമ്മദലി കടപ്പുറത്തു നിന്ന് ആരംഭിച്ച് പള്ളിക്കണ്ടിയില്‍ സമാപിക്കും. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സെക്രട്ടറി കെ ഷെമീര്‍, കമ്മിറ്റിയംഗം സി ടി അഷറഫ്, കെ പി ജാഫര്‍ കെ പി, മുഹമ്മദ് ഷിജി, റഷീദ് പി, ഗഫൂര്‍ വെള്ളയില്‍ സംബന്ധിച്ചു

Next Story

RELATED STORIES

Share it