Latest News

ചിദംബരത്തിനെതിരേ നല്‍കിയ ഹരജി 'കോപ്പിയടിച്ച്' ശിവകുമാറിനുള്ള ഹരജി; ഇഡിക്കെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം

രാജ്യത്തെ പൗരന്മാരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരേ ഇഡി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാനും രവീന്ദ്ര ഭട്ടും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ചിദംബരത്തിനെതിരേ നല്‍കിയ ഹരജി കോപ്പിയടിച്ച് ശിവകുമാറിനുള്ള ഹരജി; ഇഡിക്കെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം
X

ന്യൂഡല്‍ഹി: പി ചിദംബരത്തിന് എതിരേ നല്‍കിയ ഹരജി അതേപോലെ പകര്‍ത്തി ഡി കെ ശിവകുമാറിനെതിരേ നല്‍കിയ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി കയ്യോടെ പിടികൂടി സുപ്രിംകോടതി. ഇഡിക്കെതിരേ രൂക്ഷവിമര്‍ശനവും സുപ്രിംകോടതി നടത്തി. രാജ്യത്തെ പൗരന്മാരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരേ ഇഡി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാനും രവീന്ദ്ര ഭട്ടും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇഡിക്കു വേണ്ടി ഹാജരായത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ അതിലെ പിശകുകള്‍ കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. പി ചിദംബരത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ നിന്ന് 'കോപ്പി പേസ്റ്റ്' ചെയ്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹര്‍ജി നല്‍കിയതെന്ന് കോടതി വിലയിരുത്തി. ശിവകുമാറിനെ മുന്‍ ആഭ്യന്തര മന്ത്രി എന്നാണ് ഹര്‍ജിയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയല്ല രാജ്യത്തെ പൗരന്മാരോടു പെരുമാറേണ്ടതെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it