Latest News

സൗദി നിര്‍മിത ഉപഗ്രഹങ്ങള്‍ ഇന്ന് വിക്ഷേപിക്കും

സൗദി നിര്‍മിത ഉപഗ്രഹങ്ങള്‍ ഇന്ന് വിക്ഷേപിക്കും
X

റിയാദ്: സൗദി അറേബ്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടു സാറ്റലൈറ്റുകള്‍ ഇന്നു രാവിലെ വിക്ഷേപിക്കും. ശാഹീന്‍ സാറ്റ്, ക്യൂബ് സാറ്റ് എന്നീ സാറ്റലൈറ്റുകള്‍ സൗദി ശാസ്ത്രജ്ഞരാണ് നിര്‍മിച്ചത്. ശാസ്ത്രീയ ആവശ്യങ്ങള്‍ക്കുള്ള സാറ്റലൈറ്റുകളില്‍ ഒന്ന് കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെയും രണ്ടാമത്തേത് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചതെന്ന് മെന്ന് സൗദി സ്‌പേസ് കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.


ഇന്നു രാവിലെ കസാക്കിസ്ഥാനില്‍ നിന്നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. പത്തു സെന്റീമീറ്റര്‍ വീതം നീളവും വീതിയും ഉയരവുമുള്ള, ഒരു കിലോ ഭാരമുള്ള ക്യൂബ് രൂപത്തിലുള്ള സാറ്റലൈറ്റ് ആണ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി നിര്‍മിച്ചിരിക്കുന്നത്.




Next Story

RELATED STORIES

Share it