ഫിലിപ്പീന്‍സില്‍ ബൈക്കപകടത്തില്‍ മരിച്ച സാജന്റെ മൃതദേഹം നാട്ടിലെത്തിക്കും

സാജന്റെ പിതാവ് രവീന്ദ്രന്‍ മകന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സഹായം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അപേക്ഷ നോര്‍ക്കയ്ക്ക് കൈമാറി. സാജന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയമപരവും സാമ്പത്തികവുമായ സഹായം നോര്‍ക്ക നല്‍കി.

ഫിലിപ്പീന്‍സില്‍ ബൈക്കപകടത്തില്‍ മരിച്ച സാജന്റെ മൃതദേഹം നാട്ടിലെത്തിക്കും

തിരുവനന്തപുരം: ഫിലിപ്പീന്‍സില്‍ ബൈക്കപകടത്തില്‍ മരിച്ച തിരുവന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ആര്‍ എല്‍ സാജന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നോര്‍ക്ക റൂട്‌സ് പൂര്‍ത്തിയാക്കി. സാജന്റെ പിതാവ് രവീന്ദ്രന്‍ മകന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സഹായം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അപേക്ഷ നോര്‍ക്കയ്ക്ക് കൈമാറി. സാജന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയമപരവും സാമ്പത്തികവുമായ സഹായം നോര്‍ക്ക നല്‍കി. നോര്‍ത്തേണ്‍ യൂനിവേഴ്സ്റ്റി ഓഫ് ഫിലിപ്പീന്‍സില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് സാജന്‍. ഒക്ടോബര്‍ അഞ്ചിന് രാത്രി ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ സാജന്‍ 12ന് പുലര്‍ച്ചെയാണ് മരിച്ചത്.

RELATED STORIES

Share it
Top