Latest News

വീണാജോര്‍ജിനെതിരായ പ്രതിഷേധം; ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന മൊഴിയില്‍ തെളിവു കണ്ടെത്താനാവാതെ പോലിസ്

വീണാജോര്‍ജിനെതിരായ പ്രതിഷേധം; ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന മൊഴിയില്‍ തെളിവു കണ്ടെത്താനാവാതെ പോലിസ്
X

തിരുവനന്തപുരം: വീണാജോര്‍ജിനെതിരായ പ്രതിഷേധത്തിലെ പരാതിയില്‍ തെളിവു കണ്ടെത്താനാവാതെ കുടുങ്ങി പോലിസ്. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന ഗണ്‍മാന്റെ മൊഴിയിലാണ് അവ്യക്തത. അത്തരത്തതില്‍ ഒരായുധവും പോലിസിന് കണ്ടെടുക്കാനായിട്ടില്ല. അതിനാല്‍ തന്നെ ആരോപണം അടിസ്ഥാന രഹിതമെന്ന നിഗമനത്തിലാണ് പോലിസ്. അതേസമയം, പ്രതിഷേധിക്കാനുപയോഗിച്ച കറുത്ത തുണി വാങ്ങിയ കടയില്‍ പോലിസ് തെളിവെടുപ്പ് നടത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് മന്ത്രികകുനേരേ പ്രതിഷേധമുണ്ടായത്. വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോര്‍ജിനെ പ്ലാറ്റ്ഫോമില്‍ എത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലിസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.

മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോണ്‍ഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പോലിസ് പിടിച്ചുമാറ്റി. യൂത്ത്കോണ്‍ഗ്രസുകാര്‍ അതിക്രമിച്ചെത്തിയപ്പോള്‍ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അല്‍പസമയം പ്ലാറ്റ്ഫോമില്‍ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ ചികില്‍സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it