India

കര്‍ണാടകയില്‍ 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു

കര്‍ണാടകയില്‍ 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
X

ബെംഗളൂരു: കര്‍ണാടകയില്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍. വര്‍ധിച്ച് വരുന്ന മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് തടയിടാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ബജറ്റ് സമ്മേളനത്തിനിടെയാണ് പ്രഖ്യാപനം.

കുട്ടികള്‍ക്ക് സ്‌കൂളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ അവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കും. കുട്ടികള്‍ സ്വന്തമായി സോഷ്യല്‍ മീഡിയയില്‍ ലോഗിന്‍ ചെയ്യാറുണ്ടായിരുന്നു. എന്നിരുന്നാല്‍ ഇപ്പോള്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ ലോഗിന്‍ ചെയ്യുന്നതിന് മുമ്പ് അവരുടെ പ്രായം പരിശോധിക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.





Next Story

RELATED STORIES

Share it