Latest News

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റാങ്കില്‍ മലയാളി തിളക്കം

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റാങ്കില്‍ മലയാളി തിളക്കം
X

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2025 ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി അനുജ് അഗ്‌നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി.

മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി . മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ഥിയാണ് അജയ് ആര്‍ രാജ്. ആകാന്‍ഷ് ദുല്‍, രാഘവ് ജുന്‍ജുന്‍വാല, ഇഷാന്‍ ഭട്‌നാകര്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകള്‍ നേടി.

Next Story

RELATED STORIES

Share it