Latest News

ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയം

ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയം
X

തെഹ്‌റാന്‍: ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയം.സ്‌കൂളിന് നേരെയുണ്ടായ ആക്രമണം അമേരിക്കന്‍ സൈനിക നടപടിയുടെ ഫലമായിരിക്കാമെന്ന് യുഎസ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സൈനിക നടപടി ആരംഭിച്ച ദിവസമാണ് തെക്കന്‍ ഇറാനിയന്‍ നഗരമായ മിനാബില്‍ ആക്രമണം നടന്നത്.ആക്രമണത്തില്‍ ഏകദേശം 165 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡര്‍ അറിയിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും സിവിലിയന്‍ സ്ഥലങ്ങളെ യുഎസ് മനപ്പൂര്‍വ്വം ലക്ഷ്യമിടുന്നില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

അന്താരാഷ്ട്ര നിയമമനുസരിച്ച്, ഒരു സ്‌കൂള്‍, ആശുപത്രി അല്ലെങ്കില്‍ ഏതെങ്കിലും സിവിലിയന്‍ കെട്ടിടം മനഃപൂര്‍വ്വം ആക്രമിക്കുന്നത് യുദ്ധക്കുറ്റമായാണ് കണക്കാക്കുക.

Next Story

RELATED STORIES

Share it