Latest News

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
X

മലപ്പുറം: മഞ്ചേരി നറുകരയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പോളി ടെക്നിക് വിദ്യാര്‍ഥി മരിച്ചു. മേല്‍മുറി അധികാരിത്തൊടി സ്വദേശി പറമ്പന്‍ അബ്ദുല്ലയുടെ മകന്‍ സല്‍മാനുല്‍ ഫാരിസ്(19)ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് മേല്‍മുറി ആലത്തൂര്‍പടി പഴയതൊടി അനസ്(19)മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.45ഓടെയാണ് അപകടം. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചക്ക് 2.30ന് കോണോംപാറ ജുമാ മസ്ജിദില്‍ ഖബറടക്കും.

Next Story

RELATED STORIES

Share it