Latest News

ശബരിമല സ്വര്‍ണപ്പാളി വിവാദം; നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണപ്പാളി വിവാദം; നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി
X

എറണാകുളം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷ അന്വേഷണം നടത്തണെന്നും രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സത്യം പുറത്തു വരുന്നത് വരെ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും എസ്ഐടിയെ സ്വതന്ത്രമായി വിടൂ എന്നും കോടതി പറഞ്ഞു.

കേസില്‍ കോടതി സംസ്ഥാന പോലിസ് മേധാവിയെ കക്ഷി ചേര്‍ത്തു. അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ടെന്നാണ് വിവരം. അതേസമയം,വിവാദങ്ങളില്‍ ഒന്നും പറയാനില്ലെന്ന് ഉണ്ണികൃഷ്ണന്‍പോറ്റി പറഞ്ഞു. കാടതിയുടെ നിരീക്ഷണത്തിലിരിക്കുന്ന കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുള്ളത് എന്താണ് എന്ന് തനിക്കറിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അറിയാത്ത കാര്യത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു പോറ്റിയുടെ പ്രതികരണം.

24 കാരറ്റ് സ്വര്‍ണമാണ് 1999ല്‍ വിജയ് മല്യ പൊതിഞ്ഞുനല്‍കിയത്. ദ്വാരപാലക ശില്പങ്ങളിലുള്‍പ്പടെ സ്വര്‍ണം പൊതിഞ്ഞിരുന്നത്രേ. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വര്‍ണം എന്നല്ല എന്നും റിപോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് റിപോര്‍ട്ടിലുള്ളത്.

Next Story

RELATED STORIES

Share it