Latest News

സാംസ്‌കാരിക വൈകൃതങ്ങള്‍ക്കെതിരേ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ്; വിദ്യാര്‍ഥിനി സംഗമം

സാംസ്‌കാരിക വൈകൃതങ്ങള്‍ക്കെതിരേ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ്; വിദ്യാര്‍ഥിനി സംഗമം
X

കല്‍പ്പറ്റ: കാംപസ് ഫ്രണ്ട ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'EXPRESSIO 2022' വിദ്യാര്‍ഥിനി സംഗമം പനമരം കരിമ്പുമ്മല്‍ ഹാളില്‍ സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം അംജദ് കണിയാപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷിഫാന അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ഏരിയാ പ്രസിഡന്റ് സഹല സ്വാഗതം ആശംസിച്ചു. വിവിധ സെഷനുകളില്‍ സംസ്ഥാന സമിതി അംഗം തമീം ബിന്‍ ബക്കര്‍ (വിദ്യാര്‍ഥിത്വം), സൈനുല്‍ ആബിദ് എന്നിവര്‍ ക്ലാസെടുത്തു.


കല്‍പ്പറ്റ ഏരിയ സെക്രട്ടറി മുഹ്‌സിന സംസാരിച്ചു. വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളും, പ്രവര്‍ത്തകരുടെ റാലിയും, സമാപന സമ്മേളനത്തോടും കൂടി പരിപാടി സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം അംജദ് കണിയാപുരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി അസ്‌ന ഷെറിന്‍, കമ്മിറ്റി അംഗങ്ങളായ ഷിഫാന, ജുമാന എന്നിവര്‍ സംസാരിച്ചു. വിമന്‍ ഇന്ത്യാ മൂവ്മന്റ് സംസ്ഥാന സമിതി അംഗം ജമീല പങ്കെടുത്തു.

Next Story

RELATED STORIES

Share it