Latest News

റോ ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

റോ ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങിലെ (റോ) ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ഒഡീഷയിലെ കട്ടക്ക് സ്വദേശിയായ അനികേത് കുമാര്‍ ആണ് ഏജന്‍സിയുടെ സൗത്ത് ഡല്‍ഹിയിലെ ഓഫിസ് കെട്ടിടത്തിന്റെ 10ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചു. രാവിലെ ഓഫിസിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. മരണപ്പെട്ട ഉദ്യോഗസ്ഥന്‍ ഏറെനാളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it