Latest News

ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ ഗ​ര്‍​ഭി​ണി​യാ​യി; അ​ധ്യാ​പ​ക​ന്‍ ഒ​ളി​വി​ല്‍

ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ ഗ​ര്‍​ഭി​ണി​യാ​യി; അ​ധ്യാ​പ​ക​ന്‍ ഒ​ളി​വി​ല്‍
X

തേഞ്ഞിപ്പലം: ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി. തേ​ഞ്ഞി​പ്പ​ലം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള യു​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ച​ത്.

വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണു ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം വി​ദ്യാ​ര്‍​ഥി​നി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ൽസ തേ​ടി​യെ​ത്തി​യ​ത്. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു വ്യ​ക്ത​മാ​യി. സ്കാ​നിങ് സെ​ന്‍റ​റി​ല്‍​നി​ന്ന് പോ​ലീ​സി​നു വി​വ​രം കൈ​മാ​റി.

ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​ന്‍ മ​ഷ്ഹൂ​ദി​നെ​തി​രേ തേ​ഞ്ഞി​പ്പ​ലം പോ​ലിസ് കേ​സെ​ടു​ത്തു. പോ​ക്സോ, ബ​ലാ​ല്‍​സം​ഗം വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ന്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Next Story

RELATED STORIES

Share it