ദത്തെടുത്ത പെണ്‍കുട്ടിയെ 60കാരന്‍ പീഡിപ്പിച്ച സംഭവം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍: സര്‍ക്കാരില്‍ നിന്നും ദത്തെടുത്ത പെണ്‍കുട്ടിയെ 60കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംഭവത്തില്‍ ശിശുക്ഷേമ സമിതിയില്‍നിന്ന് മന്ത്രി റിപോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
സംഭവത്തില്‍ മുന്‍ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. വേണ്ടത്ര പരിശോധന നടത്താതെയാണ് 14കാരിയായ കുട്ടിയെ ഇയാള്‍ക്ക് കൈമാറിയതെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ രണ്ട് തവണ വിവാഹം ചെയ്തതും അതില്‍ കുട്ടികളുള്ള കാര്യവും മറച്ചുവച്ച് വിമുക്ത ഭടനാണെന്ന് തെറ്റിധരിപ്പിച്ചാണ് സി ജി ശശികുമാര്‍ കൂത്തുപറമ്പില്‍ താമസിച്ചിരുന്നത്. 2017ല്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതും ദിവസങ്ങള്‍ക്കു മുമ്പ് സഹോദരി വെളിപ്പെടുത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. പോറ്റിവളര്‍ത്താന്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസില്‍ ശനിയാഴ്ചയാണ് ശശികുമാര്‍ അറസ്റ്റിലായത്.
RELATED STORIES
ഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMTഫ്ലാറ്റിലെ കൊലപാതകം: കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ...
17 Aug 2022 9:33 AM GMT'റിസര്‍ച്ച് സ്കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ...
17 Aug 2022 9:23 AM GMTപ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
17 Aug 2022 9:21 AM GMTസ്റ്റേഷനില്‍ എത്തിയ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്ലീല...
17 Aug 2022 9:05 AM GMTപാലക്കാട് ഷാജഹാന് വധം;നാല് പ്രതികള്‍ അറസ്റ്റില്‍
17 Aug 2022 7:34 AM GMT