Top

പഞ്ചാബ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗ്രാമ വികസന- പഞ്ചായത്ത് വകുപ്പ് മന്ത്രി ത്രിപത് രജീന്ദര്‍ സിംഗ് ബജ്വയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പഞ്ചാബ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: പഞ്ചാബില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമ വികസന- പഞ്ചായത്ത് വകുപ്പ് മന്ത്രി ത്രിപത് രജീന്ദര്‍ സിംഗ് ബജ്വയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.പഞ്ചാബില്‍ ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്.

ഗ്രാമ വികസന വകുപ്പ് ഡയറക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മന്ത്രി നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ത്രിപതിന് രോഗം സ്ഥിരീകരിച്ചത്. ത്രിപതിന് എത്രയും വേഗം രോഗം ഭേദമാകട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആശംസിച്ചു.

Next Story

RELATED STORIES

Share it