Latest News

റോഡുകളുടെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്തല്‍; കൊടുങ്ങല്ലൂര്‍ മണ്ഡലതല ഉദ്ഘാടനം നടന്നു

റോഡുകളുടെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്തല്‍; കൊടുങ്ങല്ലൂര്‍ മണ്ഡലതല ഉദ്ഘാടനം നടന്നു
X

മാള: പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ കൊടുങ്ങല്ലൂര്‍ മണ്ഡലതല ഉദ്ഘാടനം നടന്നു. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മികച്ച ഗതാഗത സൗകര്യം ജനങ്ങള്‍ക്കായി ഒരുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എംഎല്‍എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പി ഡബ്ല്യു ഡി, വാട്ടര്‍ അതോറിറ്റി എന്നി വകുപ്പുകളുടെ സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മാള എളന്തിക്കര റോഡിന്റെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്തുന്ന ബോര്‍ഡാണ് എംഎല്‍എ അനാച്ഛാദനം ചെയ്തത്.

മാള പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ആരംഭിച്ച് പൊയ്യ ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് അവസാനിക്കുന്ന റോഡിന്റെ ദൂര പരിധി 3.700 കിലോമീറ്ററാണ്.

റോഡുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ബന്ധപ്പെടാനായി കോണ്‍ട്രാക്ടര്‍ ഫോണ്‍ നമ്പര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ നമ്പര്‍, ട്രോള്‍ ഫ്രീ നമ്പര്‍ എന്നിവയടങ്ങിയ ബോര്‍ഡും റോഡില്‍ സ്ഥാപിച്ചിട്ടുണ്ട്.

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് സാബു പോള്‍ എടാട്ടുകാരന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷ നബീസത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ എ അഷറഫ്, പി ഡബ്ല്യു ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ ജീസന്‍ ജോസ്, എ ഇ പി ബിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it