Latest News

മൊബൈല്‍ സിം 5 ജിയിലേക്ക് മാറ്റാമെന്ന് വാഗ്ദാനം: ഓണ്‍ലൈന്‍ ബാങ്കിങ് വഴി കവര്‍ച്ച നടത്തിയവര്‍ പിടിയില്‍

5ജിയിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്ത നല്‍കാമെന്നു പറഞ്ഞ് സിം കാര്‍ഡും മറ്റ് വ്യക്തിഗത വിവരങ്ങളും കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്.

മൊബൈല്‍ സിം 5 ജിയിലേക്ക് മാറ്റാമെന്ന് വാഗ്ദാനം: ഓണ്‍ലൈന്‍ ബാങ്കിങ് വഴി കവര്‍ച്ച നടത്തിയവര്‍ പിടിയില്‍
X

മൈസുരു: മൊബൈല്‍ സികാര്‍ഡ് 5ജിയിലേക്ക് അപ്‌ഗ്രേഡുചെയ്ത് നല്‍കാമെന്നു പറഞ്ഞ് സിംകാര്‍ഡ് വാങ്ങിയ ശേഷം അത് ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പു നടത്തി ലക്ഷങ്ങള്‍ കവര്‍ന്ന സംഘം പിടിയില്‍. റാക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിനിടെ കര്‍ണാടക പോലീസ് നടത്തിയ രണ്ടാം ഘട്ട അറസ്റ്റാണിത്. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലെ വിവിധ ഗ്രാമങ്ങളിലും കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലെ ഒരു സ്ഥലത്തും റെയ്ഡ് നടത്തിയ സൈബര്‍ െ്രെകം സെല്ലാണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ പത്ത് പേരെ പിടികൂടിയതെന്ന് എസിപി ധര്‍ണ്ണ യാദവ് പറഞ്ഞു. വിഷ്ണു മണ്ഡല്‍, പ്രദീപ് ദാസ്, നരേഷ് ദാസ്, വിക്കി കുമാര്‍, രാകേഷ് ദാസ്, സന്തോഷ് മണ്ഡല്‍, സുശീല്‍ മഹ്‌തോ, രാജാ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. രാജാ ഹുസൈനെ കര്‍ണാടകയില്‍ നിന്ന് അറസ്റ്റുചെയ്തപ്പോള്‍, ബാക്കി പ്രതികള്‍ ജംതാര ജില്ലയില്‍ നിന്നുള്ളവരാണ്.


ഓഗസ്റ്റ് 28 ന് ഐപി കോളനി നിവാസിയായ മിതാസ് പിന്റോയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1.10 ലക്ഷം രൂപ പ്രതികള്‍ പിന്‍വലിച്ചിരുന്നു. 5ജിയിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്ത നല്‍കാമെന്നു പറഞ്ഞ് സിം കാര്‍ഡും മറ്റ് വ്യക്തിഗത വിവരങ്ങളും കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം പിന്‍വലിക്കുകയായിരുന്നു. മൊബൈല്‍ കമ്പനികളിലെ ജീവനക്കാരായി വേഷമിടുന്ന ഇവര്‍ സിം അപ്‌ഗ്രേഡ് ചെയ്യാമെന്നു പറഞ്ഞാണ് ഇരകളെ ആകര്‍ഷിച്ചത്.




Next Story

RELATED STORIES

Share it